top of page
Full Concert

MATHASOFT RADIO

Ave Maria!

Live Streaming

Home: Welcome
Search
Home: Blog2
Home: Subscribe
വിശുദ്ധ കുർബ്ബാന | St Mary’s Church Cheloor | 29.8.21 | 7 AM
01:00:16
mathasoft TV

വിശുദ്ധ കുർബ്ബാന | St Mary’s Church Cheloor | 29.8.21 | 7 AM

*August 29 – St Euphrasia Eluvathingal* *August 28 – St Augustine* https://www.britannica.com/biography/Saint-Augustine http://www.asianews.it/news-en/Sister-Euphrasia-Eluvathingal,-the-mother-who-prays,-is-Saint-31338.html *വിശുദ്ധ എവുപ്രാസ്യമ്മ - പ്രാര്‍ത്ഥിക്കുന്ന അമ്മ* ഇരിങ്ങാലക്കുട താലൂക്കിലെ ഒരു ഉള്‍ഗ്രാമമായ കാട്ടൂരില്‍ 1877 ഒക്ടോബര്‍ 17 ന്‌ റോസ പിറന്നുവീണത്‌. എലുവത്തിങ്കല്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മൂത്തമകളാണവള്‍. കുരുന്നുപ്രായം മുതലേ ദിവ്യതയ്ക്വേണ്ടിയുളള ഒരു വ്ൃക്തിഗതഅന്വേഷണം റോസയില്‍ തെളിഞ്ഞുനിന്നു. അമ്മയും അത്തരക്കാരിയായിരുന്നു. വിശ്വാസത്തില്‍ വേരുറച്ചവള്‍. സ്വര്‍ഗീയറാണിയായ പരിശുദ്ധ അമ്മയെയും മാലാഖമാരെയും കുറിച്ചാണ്‌ അവര്‍ തമ്മില്‍ സംഭാഷണം ചെയ്തിരുന്നത്‌. ഒമ്പതാം വയസ്സില്‍ തന്റെ കന്യാത്വം ദൈവത്തിന്‌ പ്രതിഷ്ഠിച്ചു താനൊരു കന്യാസ്തീയാകമെന്ന്‌ തീരുമാനിച്ച. പിതാവ്‌ അന്തോണി, മകളെ, വിശുദ്ധ ചാവറയച്ചനും വന്ദ്യനായ ലെയോപോള്‍ദ്‌ അച്ചനും ചേര്‍ന്ന്‌” 1866 ല്‍ കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മ്മലീത്താ മഠത്തിന്റെ ബോര്‍ഡിങ്ങിലാക്കി. ബോര്‍ഡിങ്ങില്‍വച്ച്‌ അവള്‍ പുണ്യത്തിലും പ്രാര്‍ത്ഥനയിലും കരവേലകളിലും പഠനത്തിലും അതിവേഗം വളര്‍ന്നു. ശാരീരികാസ്ധാസ്ഥ്യങ്ങള്‍ അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. രണ്ടു പ്രാവശ്യം വീട്ടിലേക്കു പോയി. സുഖമായപ്പോള്‍ വീണ്ടും സ്വികരിക്കപ്പെട്ടു. മൂന്നാംപ്രാവശ്യം മാരകമായ രോഗത്താല്‍ തീര്‍ത്തും അവശയായെ അവള്‍ തിരുക്കുടുംബദര്‍ശനത്താല്‍ സഖ്യം പ്രാപിച്ചു. 1897 മെയ്‌ 10-0൦ തീയതി അവള്‍ക്ക്‌ ശിരോവസ്ത്ം ലഭിക്കുകയും ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന പേര്‌ സ്വീകരിക്കുകയും ചെയ്ത. പ്രശ്നങ്ങളും സഹനങ്ങളും രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും റോസയെ ഏറെ അലട്ടി. അതുപോലെതന്നെ സ്വര്‍ഗ്ലീയാനന്ദവും ഉണ്ടായിരുന്നു. 1898 ജനുവരി 10-0൦ ത്യതി അവള്‍ക്ക്‌ അനുഗൃഹീതമായ കര്‍മലസഭാവസ്തം ലഭിച്ചു. 1900 മെയ്‌ 24- തീയതി ഒല്ലൂരില്‍ സ്ഥാപിതമായ സെന്റ്‌ മേരീസ്‌ മഠത്തിന്റെ ആശീര്‍വാദദിനത്തില്‍ സി. എവുപ്രാസ്യ നിത്യവ്രതം ചെയ്തു. 1952 ഓഗസ്റ്റ്‌ 29-ന്‌ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെയുള്ള കാലയളവില്‍ ഏകദേശം 48 വര്‍ഷത്തോളം ഈ സുകൃതിനി ഒല്ലര്‍ മഠത്തില്‍തന്നെയാണ്‌ താമസിച്ചിട്ടുളളത്‌. നോവിസ്‌ മിസ്സ്‌, മഠാധിപ തുടങ്ങിയ വലിയ ഉത്തരവാദിത്ത്വ്ങളില്‍ നിയോഗിക്കപ്പെട്ട സി. എവുപ്രാസ്യയുടെ പ്രാര്‍ത്ഥനാജീവിതവും നിയമാനുഷ്ടാനതാലുര്യവും താപസകൃത്യങ്ങളും ജീവിതകാലത്തുതന്നെ പ്രത്യേകം ശ്രദ്ധേമായിരുന്നു. എളിയ ഭാവത്തോടെ എപ്പോഴും വ്യാപരിക്കാനും കര്‍ത്താവ്‌ നല്‍കിയ ആത്മീയവരങ്ങള്‍ സന്തോഷപൂര്‍വം മറ്റുളളവരുടെ നന്മയ്്വേണ്ടി ചെലവഴിക്കാനും എവുപ്രാസ്യമ്മ സദാ ഉത്സുകയായിരുന്നു. നീണ്ട മണികൂറുകള്‍ തിരുസന്നിധിയില്‍ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചും ജപമാല ചൊല്ലിയും കഴിഞ്ഞിരുന്ന ഈ സുകൃതിനി "പ്രാര്‍ത്ഥിക്കുന്ന അമ്മ' എന്ന അപരനാമത്തിലാണ്‌ നാട്ടില്‍ അറിയപ്പെട്ടിരുന്നത്‌. '*പണത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത്‌* 'എന്നു തുടങ്ങിയ മൂല്യപാഠങ്ങള്‍ നല്‍കാനും, തൊഴിലും, വിവാഹവും സന്താനലബ്ലിയും പരീക്ഷാവിജയവും സമാധാനവും മറ്റും കരഗതമാകാനും ജനത്തിനുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച്‌ പ്രാര്‍ത്ഥിക്കാന്‍ അമ്മ ഏറെ ശ്രദ്ധിച്ചിരുന്ന. ആശ്രമശുശ്ൂഷികളോട്‌ ആശ്രിതവാത്സല്യം പുലര്‍ത്തിയിരുന്ന എവുപ്രാസ്യമ്മ കനിവിന്റെ മാലാഖയായിരുന്നു അവര്‍ക്ക്‌. ടി.ബി, കോളറ, വസൂരി മുതലായ പകര്‍ച്ചരോഗങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന സിസ്റ്റേഴ്‌സ്‌ എവുപ്രാസ്യമ്മയുടെ സാന്നിദ്ധ്യവും ശുശ്രൂഷയും പ്രാര്‍ത്ഥനാസഹായവും ആഗ്രഹിച്ചിരുന്നു. അതനുസരിച്ച്‌ അവരെ ശുശ്രൂഷിക്കാനും നല്ല മരണത്തിന്‌ ഒരുക്കാനും ഒല്ലൂരിന്റെ ഈ വിശുദ്ധ എപ്പോഴും തയ്യാറായിരുന്നു. അതിനായി മണലൂര്‍, അമ്പഴക്കാട്‌ എന്നീ മഠങ്ങളിലേക്ക്‌ പലപ്പോഴും യാത്ര ചെയ്തിട്ടുണ്ട്‌. 1952 ല്‍ എവുപ്രാസ്യമ്മയുടെ മരണശേഷം പുണ്യകീര്‍ത്തി നാടെങ്ങും പരന്നു. നാമകരണനടപടികള്‍ 1986 ല്‍ ആരംഭിച്ചു. എറുപ്രാസ്യമ്മയുടെ സുകൃതങ്ങള്‍ തീര്‍ത്തും വീരോചിതമെന്ന്‌ അംഗീകരിച്ച്‌, 2002 ജൂലൈ 5 ന്‌ വി.ജോണ്‍ പോള്‍ മാര്‍പാപ്പ എവുപ്രാസ്യമ്മയെ ധന്യയായി പ്രഖ്യാപിച്ചു. പരിശുദ്ധ പിതാവ്‌ മാര്‍ ബനഡിക്ക്‌ 16-0മന്‍ മാര്‍പാപ്പ 2006 ജൂണ്‍ 26-0ം തീയതി എവ്ുപ്രാസ്യമ്മയെ വാഴ്ചപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ അംഗീകാരം നല്‍കി. ഫ്രാന്‍സിസ്‌ മാര്‍പാപ്പ എവുപ്രാസ്യമ്മയെ 2014 ഏപ്രില്‍ 4 ന്‌ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്‌. എവുപ്രാസ്യമ്മയോടൊപ്പം മുന്ന്‌ മാസം ഒല്ലൂരിലെ മാത്തിലുണ്ടായിരുന്ന വാഴ്ചപ്പെട്ട മിറയം ത്രേസ്വയ്ക് പിന്നീട്‌ എവുപ്രാസ്യമ്മ എഴുതിയ കത്ത. സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ഈ കത്തില്‍ ഉണ്ടായിരുന്നു. പിന്നീട്‌ രണ്ടു പേരും വാഴ്്പ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. യേശുവിന്റെ പീഡാസഹനം സ്വയം അനുഭവിച്ച്‌ ജീവിച്ചവളായിരുന്നു എവുപ്രാസ്യമ്മ. രോഗപീഡകളാല്‍ ഏറെ ദുരിതം അനുഭവിക്കുന്നതിനിടയിലും ക്രിസ്തു പീഡാനുഭവസമയത്ത്‌ അനുഭവിച്ച വേദനകളെല്ലാം സ്വയം അനുഭവിച്ചിരുന്നു. ഒല്ലൂരിലെ സ്‌ഭൂള്‍ കുട്ടികളൊക്ക പരീക്ഷ എഴുതാന്‍ പോകുന്ന വഴി സെന്റ്‌ മേരീസ്‌ മഠത്തില്‍ കയറ്റം. അവിടെ എപ്പോഴും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന കന്യാസ്തിയോട്‌ പ്രാര്‍ത്ഥിക്കണേ എന്നു പറയാന്‍ ആ അമ്മ പ്രാര്‍ത്ഥിച്ചാല്‍ പരിക്ഷയില്‍ തോല്‍ക്കില്ല എന്നായിരുന്നു കുഞ്ഞുങ്ങളുടെ വിശ്വാസം. നാട്ടുകാര്‍ അവരുടെ വിവിധആവശ്യങ്ങളുമായി ഈ കന്യാസ്ത്രീയുടെ അടുത്തെത്തിയത്‌ ഈ പിളേളരില്‍നിന്നു കേട്ടാണ്‌. ആര്‌ ഒരു സങ്കടം പറഞ്ഞെത്തിയാലും 'അത്‌ എവുപ്രാസ്യമ്മയുടെ സങ്കടമായി മാറും. അത്‌ പ്രാര്‍ത്ഥനയാകും. *മറ്റൊരാളെ വേദനിപ്പിച്ചുവെന്നു നിങ്ങള്‍ക്ക്‌ സംശയം തോന്നിയാല്‍ ഉടന്‍ ആ വ്യക്തിയുടെ പാദം ച്ചംബിച്ച്‌ ക്ഷമ ചോദിക്കുക*. - എവ്ുപ്രാസ്യമ്മയുടെ വാക്കുകള്‍... #ollur #stEuphrasia #keralacatholic Support mathasoft tv by Subscribing to our Channel: https://www.youtube.com/channel/UCtKfPB97J-Rs53w5d8ljYYg?sub_confirmation=1
Home: Video

Upcoming Events

  • Event
    Event
    Thu, 09 Jan
    San Francisco
    09 Jan 2025, 11:30 am
    San Francisco, CA, USA
    09 Jan 2025, 11:30 am
    San Francisco, CA, USA
    Don't Miss Out
  • Event
    Event
    Thu, 06 Feb
    San Francisco
    06 Feb 2025, 10:00 am
    San Francisco, CA, USA
    06 Feb 2025, 10:00 am
    San Francisco, CA, USA
    Nothing Like It
  • Event
    Event
    Mon, 17 Mar
    San Francisco
    17 Mar 2025, 5:00 pm
    San Francisco, CA, USA
    17 Mar 2025, 5:00 pm
    San Francisco, CA, USA
    Join Us
Home: Events
Home: Music
Home: BandsInTown

CONTACT

174/1 Nondimedu Road, INDIA-643001

9884447794(whatsapp only)

Thanks for submitting!

Home: Contact
bottom of page